മീന്‍കറി കഴിച്ചവര്‍ക്ക് വയറുവേദന, പൂച്ചകള്‍ ചത്തു; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ച്‌ ആരോഗ്യ മന്ത്രി


ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍കറി കഴിച്ചവര്‍ക്ക് വയറുവേദനയെന്ന് പരാതി. പച്ചമീന്‍ കഴിച്ച പൂച്ചകള്‍ ചത്തുവെന്നും വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ച്‌ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ അവശ്യമായ നടപടി സ്വീകരിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. നിര്‍ദേശത്തെത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഇന്ന് തന്നെ പ്രദേശത്ത് പരിശോധന നടത്തി സാമ്പിൾ ശേഖരിക്കാനാണ് നീക്കം. മീന്‍ കേടാകാതിരിക്കാന്‍ മായം ചേര്‍ത്തിരുന്നോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്

أحدث أقدم