വാഹനപൂജയ്ക്ക് കൊണ്ടുവന്ന പുതിയ ബൈക്ക് തീ പിടിച്ച് പൊട്ടിത്തെറിച്ചു




ആന്ധ്ര :അനന്തപൂർ :വാഹനപൂജയ്ക്ക് കൊണ്ടുവന്ന പുതിയ ബൈക്ക്  തീപിടിക്കുകയും തുടർന്ന് പൊട്ടിത്തെറിക്കുകയും ചെയ്തതായി റിപ്പോർട്ട്. വാഹനപൂജയ്ക്കിടെ ബൈക്ക് പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സംഭവത്തിന്റെ വസ്തുതകൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. ആളപായമുണ്ടായതായി ഇതുവരെ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല. ആന്ധ്രയിലെ അനന്തപുർ ജില്ലയിലാണ് വാഹനപൂജയ്ക്ക് കൊണ്ടുവന്ന ബൈക്ക് പൊട്ടിത്തെറിച്ചത്.ഫോറൻസിക് പരിശോധനകൾക്കു ശേഷമേ കാര്യങ്ങൾക്ക് വ്യക്തത കൈവരികയുള്ളൂ എന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.
أحدث أقدم