രാ​മ​ക്ക​ല്‍​മേ​ട്ടി​ല്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് യു​വാ​വ് മ​രി​ച്ചു







ഇടുക്കി :  രാ​മ​ക്ക​ല്‍​മേ​ട്ടി​ല്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് യു​വാ​വ് മ​രി​ച്ചു. രാ​മ​ക്ക​ല്‍​മേ​ട് ക​ട്ടേ​ക്കാ​നം സ്വ​ദേ​ശി അ​നൂ​പ് (22) ആ​ണ് മ​രി​ച്ച​ത്.

ഇന്നലെ വൈ​കി​ട്ട് ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു സംഭവം. വെ​ല്‍​ഡിം​ഗ് ജോ​ലി​ക്കി​ടെയാണ് അപകടം നടന്നത്. തൊ​ട്ട​ടു​ത്ത വീ​ട്ടി​ല്‍ ഇ​രു​മ്ബ് കൂ​ട് നി​ര്‍​മി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​തം ഏ​ല്‍​ക്കു​ക​യാ​യി​രു​ന്നു. 

ഉ​ട​ന്‍ ​ത​ന്നെ അനൂപിനെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീവന്‍ രക്ഷിക്കാനായില്ല.
Previous Post Next Post