ഏറെ ചർച്ചകൾക്ക് വഴിതുറന്ന സംവിധായകൻ വിവേക് അഗ്നിഹോത്രി ഒരുക്കിയ ദ കശ്മീർ ഫയൽസ് ഒടിടി റിലീസിന് ഒരുങ്ങുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ സീ 5ലൂടെ മെയ് 13ന് ചിത്രം റിലീസ് ചെയ്യും. മാര്‍ച്ച് 11ന് തിയറ്ററുകളിലെത്തിയ സിനിമ രണ്ട് മാസത്തിനു ശേഷമാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പലായനത്തെക്കുറിച്ച് പറഞ്ഞ ദ കശ്മീർ ഫയൽസിൽ അനുപം ഖേർ, മിഥുൻ ചക്രബർത്തി, ദർശൻ കുമാർ, പല്ലവി ജോഷി എന്നിവരാണ് പ്രധാന അഭിനേതാക്കൾ.