കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ലഹരി സംഘത്തിന്റെ മര്‍ദനം

തിരു: കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ലഹരി സംഘത്തിന്റെ ക്രൂരമര്‍ദനം. ബസ് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. തിരുവനന്തപുരം വെള്ളനാടാണ് സംഭവം.
ഡ്രൈവര്‍ ശ്രീജിത്തിനും കണ്ടക്ടര്‍ ഹരിപ്രേമിനുമാണ് മര്‍ദനമേറ്റത്. ബൈക്കിലെത്തിയ ആറംഗ സംഘം ബസ് തടഞ്ഞ് നിര്‍ത്തിയാണ് ഇരുവരെയും മര്‍ദിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് ആറു പേരെയും കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്നും കഞ്ചാവും കണ്ടെടുത്തു.
أحدث أقدم