സെല്‍ഫി എടുക്കുന്നതിനിടെ നവദമ്പതികളും സുഹൃത്തും പുഴയില്‍ വീണുമരിച്ചു




മുംബൈ: സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ നവദമ്പതികളും സുഹൃത്തും പുഴയില്‍ വീണ് മരിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ കവാഡ് ഗ്രാമത്തിലെ സംഭവം.

താഹ ഷെയ്ഖ് (20), ഭര്‍ത്താവ് സിദ്ദിഖ് പത്താന്‍ ഷെയ്ഖ് (22), സുഹൃത്ത് ഷഹാബ് എന്നിവരാണ് മരിച്ചത്. പുഴയിലേക്ക് വീണ ദമ്പതികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂവരും മുങ്ങിമരിക്കുകയായിരുന്നു.

രക്ഷാപ്രവര്‍ത്തകര്‍ എത്തിയാണ് മൃതദേഹം പുറത്തെടുത്തതെന്ന് വാദ്വാനി പൊലീസ് സ്‌റ്റേഷന്‍ അസിസ്റ്റന്‍ഡ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് കംഗുരെ പറഞ്ഞു.
 
أحدث أقدم