വാട്സാപ്പ് ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്മിൻമാരും നിരീക്ഷണത്തിൽ; 'പ്രകോപന സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്'; കര്‍ശന നടപടിയെന്ന് പൊലീസ്..!പാലക്കാട്ടെ രണ്ട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് അറിയിപ്പ്




*സമൂഹ്യമാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെന്ന് പൊലീസ്. പാലക്കാട്ടെ രണ്ട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് അറിയിപ്പ്. പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരും ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്മിന്‍മാരും പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. ഇത്തരക്കാര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ്.*

പാലക്കാട് നടന്ന അനിഷ്ട സംഭവങ്ങളുടെ  പാശ്ചാത്തലത്തിൽ സമൂഹത്തിൽ വിദ്വേഷവും സ്പർദ്ദയും വളർത്തി സാമുദായിക ഐക്യം തകർക്കുക എന്ന ഉദ്ദേശത്തോടുകൂടി ചില സാമൂഹ്യ വിരുദ്ധർ സമൂഹ മാധ്യമങ്ങൾ വഴിയും അല്ലാതെയും പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിന്റെ പാശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. അക്രമ സംഭവങ്ങൾ തുടരാതിരിക്കാൻ എല്ലാ വിധ നടപടികളും സ്വീകരിക്കും.   സംസ്ഥാനത്താകെ പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.*

أحدث أقدم