കൊല്ലം: മദ്യപിച്ചെത്തിയ ഗൃഹനാഥൻ സ്വന്തം വീടിന് തീയിട്ടു. ശൂരനാട് തെക്ക് പതാരം സ്വദേശി മുരളിയാണ് വീടിന് തീവെച്ചത്. തീവെച്ചയുടനെ വീടിനകത്തുണ്ടായിരുന്ന ഭാര്യയും മൂന്ന് മക്കളും പുറത്തേക്കിറങ്ങി ഓടിയതിനാല്‍ വലിയ അപകടമൊഴിവായി. ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് സംഭവം. മദ്യപിച്ചെത്തിയ മുരളി വീട്ടുകാരുമായി വഴക്കിട്ട ശേഷം ഓലമേഞ്ഞ വീടിന് തീവെക്കുകയായിരുന്നു. തീവെച്ച ശേഷം മുരളി ഓടിരക്ഷപ്പെട്ടു. മദ്യപിച്ചെത്തുന്ന ഇയാൾ വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ശൂരനാട് പൊലീസും ശാസ്താംകോട്ടയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനയുമാണ് തീ അണച്ചത്.
മദ്യപിച്ചെത്തിയ ഗൃഹനാഥൻ സ്വന്തം വീടിന് തീയിട്ടു.
ജോവാൻ മധുമല
0