കൊച്ചി : വ്യാജ ആര്‍ടിപിസിആര്‍ (RTPCR) സര്‍ട്ടിഫിക്കറ്റുണ്ടാക്കി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച യുവാവ് നെടുമ്ബാശ്ശേരി
വിമാനത്താവളത്തില്‍ പിടിയില്‍.
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ അബുദാബിയിലേക്ക് പോകാനെത്തിയ കോട്ടയം പെരുവ സ്വദേശി ശ്രീനാഥ് ശ്രീകുമാറിനെയാണ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്.
അബുദാബിയിലേക്ക് പോകുന്നതിന് രണ്ട് വാക്സിനേഷനെടുത്ത സര്‍ട്ടിഫിക്കറ്റോ അതല്ലെങ്കില്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം. ഇയാള്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തി.
വിമാനത്താവളത്തിലെ മറ്റൊരു ഏജന്‍സിയിലെ ജീവനക്കാരനായ ഭരത് ആണ് 2000 രൂപ വാങ്ങി സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് വ്യക്തമായി.ഇയാളെയും നെടുമ്ബാശേരി പൊലീസിന് കൈമാറി.