വിഷു ദിനത്തിൽ പുലർച്ചെ ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് വെട്ടേറ്റു



പാലക്കാട്: ചൂലന്നൂരില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് വെട്ടേറ്റു. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് നിഗമനം. പ്രതിയും ബന്ധുവുമായ കുനിശ്ശേരി സ്വദേശി മുകേഷ് ഒളിവിലാണ്.
Previous Post Next Post