പാകിസ്ഥാനിലെ പെഷവാറിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണ് 18 മരണം. 17 വിദ്യാർഥികളും ഒരു അധ്യാപകനും ആണ് മരിച്ചത്. മരിച്ച വിദ്യാർഥികളെല്ലാം 13 വയസ്സിൽ താഴെയുള്ളവരാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അപകടത്തിൽപ്പെട്ട 17 വിദ്യാർഥികളെയും അധ്യാപകനെയും പെഷവാറിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ദുരന്തത്തിൽ പന്ത്രണ്ടിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണ്.

സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീഴാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ അവസ്ഥയും അപകടത്തിന്റെ യഥാർഥ കാരണവും കണ്ടെത്താനുള്ള നടപടികൾ അധികൃതർ തുടരുകയാണ്.