എ .സി റോഡിൽ ചങ്ങനാശ്ശേരി പൂവ്വം കടത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.


മുട്ടാർ പ്രാക്കളളിയിൽ വിശ്വംഭരൻ – ഗീത ദമ്പതികളുടെ മകൻ ഗിരീഷ് (33) ആണ് മരിച്ചത്. വെൽഡിങ് ജോലിക്കാരനായ ഗിരീഷ് സുഹൃത്ത് ശ്രീജിത്തും ഒപ്പം ജോലി കഴിഞ്ഞ് മടങ്ങവെ ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്.

ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗിരീഷിന്റെ ജീവൻ രക്ഷിക്കാനായില്ല.

കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയാണ്.

أحدث أقدم