ഏറ്റുമുട്ടൽ; കശ്മീരിൽ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു




ശ്രീന​ഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. 

ഷോപ്പിയാനിലെ സൈനപോരയ്ക്ക് സമീപം ബഡി​ഗാമിലാണ് ഏറ്റുമുട്ടലുണ്ടായത്. പൊലീസ്, കരസേന, സിആർപിഎഫ് സേനകൾ സംയുക്തമായാണ് ഭീകരരുമായി ഏറ്റുമുട്ടിയത്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. 

മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന എത്തിയത്. സൈന്യം പ്രദേശം വളഞ്ഞതോടെ ഭീകരര്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
Previous Post Next Post