കടം കൊടുത്ത മൂവായിരം രൂപ തിരികെ ചോദിച്ചു; യുവാവിന്റെ കൈ തല്ലിയൊടിച്ച് മൂവർ സംഘം




കൊല്ലം: കടം നൽകിയ പണം തിരികെ ചോദിച്ചതിന് യുവാവിന്റെ കൈ തല്ലിയൊടിച്ചു. കടയ്ക്കൽ ചരിപ്പറമ്പ് സ്വദേശി അനീഷാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ കോട്ടപ്പുറം സ്വദേശി ജയ്സൺ സുഹൃത്തുക്കളായ ഷിബു, ഷാരോൺ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.  

ജയ്സണ് അനീഷ് രണ്ട് മാസം മുമ്പ് മൂവായിരം രൂപ കടം കൊടുത്തിരുന്നു. ഈ പണം തിരികെ ചോദിക്കാൻ എത്തിയപ്പോഴാണ് മൂവർ സംഘം അനീഷിനെ ആക്രമിച്ചത്. കമ്പും കല്ലും കമ്പിവടിയും ഉപയോഗിച്ചായിരുന്നു ആക്രമണം. പരുക്കേറ്റ അനീഷിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.


Previous Post Next Post