അര്‍ദ്ധരാത്രി നടുറോഡില്‍ കൂടോത്ര പൂജ; നാട്ടുകാരെ കണ്ടതോടെ പൂജാരി ഓടി മറഞ്ഞു പോലീസ് അന്യോഷണം ആരംഭിച്ചു


കൊച്ചി: കോതമംഗലത്തിനും അടിവാടിനും ഇടയിലുള്ള പിടവൂര്‍ കവലയില്‍ അര്‍ദ്ധരാത്രി കൂടോത്ര പൂജ. ബുധനാഴ്ചയാണ് സംഭവം നടന്നതെന്നാണ് വിവരം. രാത്രി ഇതുവഴി ഇരുചക്രവാഹനത്തില്‍ വന്നവരാണ് സംഭവം കണ്ടത്. പച്ചക്കറികളും പഴങ്ങളും ജീവനുള്ള പൂവന്‍ കോഴിയും വിളക്കും കൊളുത്തി വച്ചായിരുന്നു കവലയുടെ നടുവില്‍ പൂജ നടന്നത്. ആളുകളെ കണ്ടതോടെ പൂജ നടത്തിയവര്‍ ഓടി പോകുകയായിരുന്നു. നാട്ടുകാര്‍ സംഭവ സ്ഥലത്തു നിന്നും പൂവന്‍കോഴിയും മറ്റ് വസ്തുക്കളും രാവിലെയാണ് കണ്ടെത്തിയത്. നാട്ടുകാര്‍ പോത്താനിക്കാട് പൊലീസില്‍ അറിയിച്ചിട്ടുണ്ട്.
      സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ കവലയില്‍ പൂജ നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

أحدث أقدم