തിരുവനന്തപുരം : സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിന് സാധ്യതയുള്ളതിനാൽ മഴക്കാലപൂർവ ശുചീകരണത്തിന് പ്രത്യേക യജ്ഞം നടത്തും. മന്ത്രിമാരായ എം.വി. ഗോവിന്ദൻ, വീണാ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
*വീടുകളിൽ ഞായറാഴ്ചകളിലും സ്കൂളുകളിൽ വെള്ളിയാഴ്ചകളിലും സ്ഥാപനങ്ങളിൽ ശനിയാഴ്ചകളിലും ഡ്രൈ ഡേ ആചരിക്കാൻ യോഗം നിർദേശം നൽകി.
ഓരോ ജില്ലകളും റിപ്പോർട്ട് ചെയ്യുന്ന പകർച്ചവ്യാധിക്കനുസരിച്ച് വാർഡുതല സമിതികൾ ഊർജിതമാക്കി കർമപദ്ധതി തയ്യാറാക്കണം. ആരോഗ്യജാഗ്രതാ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് ആരോഗ്യവകുപ്പുമായി ചേർന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രവർത്തിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.