ഇടിമിന്നലേറ്റ് തെങ്ങ് നിന്നു കത്തി; അടുത്ത് പെട്രോള്‍ പമ്പ്; ഒഴിവായത് വൻദുരന്തം



തൊടുപുഴയിൽ ഇടിമിന്നലേറ്റ് തെങ്ങ് നിന്നു കത്തി. ഇടുക്കി തൊടുപുഴയില്‍ കോളനി ബൈപ്പാസ് റോഡിന് സമീപം ഇന്നലെയായിരുന്നു സംഭവം. തീപടര്‍ന്ന തെങ്ങില്‍ നിന്നും തീപ്പൊരികള്‍ പാറുന്നതും ദൃശ്യങ്ങളില്‍ കാണാം.
തീ പിടിച്ച തെങ്ങിന് സമീപം നിരവധി മരങ്ങളും, തൊട്ടടുത്ത് പെട്രോള്‍ പമ്പും ഉണ്ടായിരുന്നു. തീപിടിച്ച വിവരം അറിഞ്ഞ ഉടന്‍ തന്നെയെത്തിയ അഗ്നിശമന സേനാംഗങ്ങളുടെ സമയോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.

തെങ്ങ് തീപിടിച്ച് കത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇന്നലെ സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലും മഴയുമാണ് ഉണ്ടായത്.
أحدث أقدم