ഏറ്റുമാനൂരിൽ നിന്നും വിനോദ യാത്രയ്ക്കുപോയ സംഘത്തിലെ മൂന്നു വിദ്യാര്‍ഥികള്‍ മണിപ്പാലില്‍ മുങ്ങി മരിച്ചു.




കോട്ടയം : ഏറ്റുമാനൂർ മംഗളം എന്‍ജീനയറിങ്ങ് കോളജില്‍ നിന്നു വിനോദ യാത്രയ്ക്കുപോയ സംഘത്തിലെ മൂന്നു വിദ്യാര്‍ഥികള്‍ മണിപ്പാലില്‍ മുങ്ങി മരിച്ചു. 

അവസാന വര്‍ഷ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി.അനില്‍, ഉദയംപേരൂര്‍ ചിറമേല്‍ ആന്റണി ഷിനോയി, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി എന്നിവരാണ് മരിച്ചത്. 

ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു മണിപ്പാലിനു സമീപം മാള്‍ട്ടയിലെ സെന്റ് മേരീസ് ബീച്ചിലായിരുന്നു സംഭവം. സെല്‍ഫി എടുക്കുന്നതിനിടെ തിരയില്‍പ്പെടുകയായിരുന്നുവെന്നാണു വിവരം. അധ്യാപകരടക്കം 100 അംഗ സംഘമാണ് ഇന്നലെ വൈകിട്ട് യാത്ര പോയത്.
أحدث أقدم