കാനഡയില്‍ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു






കോട്ടയം:കാനഡയില്‍ മലയാളി നഴ്സ് വാഹനാപകടത്തില്‍ മരിച്ചു. കരൂര്‍ മാര്യപ്പുറം ഡോ.അനില്‍ ചാക്കോയുടെ ഭാര്യ ശില്‍പ ബാബു (44) ആണ് മരിച്ചത്.

കാനഡയില്‍ സ്റ്റാഫ് നഴ്സായിരുന്നു. കാനഡയിലെ സൗത്ത് സെറിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലിരിക്കെയാണ് മരണം.

സംഗീതം പഠിക്കാന്‍ പോയ മക്കളെ തിരികെ കൊണ്ടുവരാന്‍ പോകുന്നതിനിടെ കാര്‍ ഇടിക്കുകയായിരുന്നു. 

ഭര്‍ത്താവ് അനില്‍ ചാക്കോ കാനഡയില്‍ ഡോക്ടറാണ്. കോട്ടയം ചാഴികാട്ട് ബാബുവിന്റെ മകളാണ് ശില്‍പ.നോഹ, നീവ് എന്നിവര്‍ മക്കളാണ്. സംസ്കാരം പിന്നീട് നടത്തും.
Previous Post Next Post