വീഡിയോ സ്‌ക്രീന്‍ഷോട്ട്
റാഞ്ചി : ഝാര്‍ഖണ്ഡിലെ റോപ്പ് വേയില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് കുടുങ്ങിക്കിടന്നവരെ രക്ഷിക്കുന്നതിനിടെ വീണ്ടും അപകടം. എയര്‍ ലിഫ്റ്റ് ചെയ്തയാള്‍ ഹെലികോപ്റ്ററില്‍ നിന്ന് താഴെവീണു മരിച്ചു. അപകടത്തില്‍ നിന്ന് പ്രതീക്ഷയിലേക്ക് പിടിച്ചു കയറിയെങ്കിലും വിധി അപ്രതീക്ഷിത നീക്കത്തിലൂടെ ആ ജീവന്‍ കവര്‍ന്നെടുത്തു.
എയര്‍ ലിഫ്റ്റ് ചെയ്യുന്നതിനിടെ, ആള്‍ താഴേക്ക് പതിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ, വ്യോമസേനയുടെ ഹെലികോപ്റ്റര്‍ റോപ്പില്‍ നിന്ന് പിടിവിട്ടതതാണ് അപകടത്തിന് കാരണമായത്. റോപ്പില്‍ തൂങ്ങിക്കിടന്ന ഇദ്ദേഹത്തിന്, കോപ്റ്ററിന്റെ ചിറകിന്റെ ശക്തമായ കാറ്റില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. രക്ഷാപ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ പിടിച്ചു കയറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.