കുമ്പളം പഞ്ചായത്ത് ഓഫീസില്‍ ഒരാള്‍ മരിച്ചനിലയില്‍; മുഖത്ത് മര്‍ദ്ദനമേറ്റ പാടുകള്‍, കൊലപാതകമെന്ന് സംശയം

കുമ്പളം പഞ്ചായത്ത് ഓഫീസ്‌
 

കൊച്ചി: കുമ്പളം പഞ്ചായത്ത് ഓഫീസ് വളപ്പില്‍ ഒരാളെ മരിച്ചനിലയില്‍ കണ്ടെത്തി. പനങ്ങാട് സ്വദേശി രഞ്ജിത്തിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 

മുഖത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ട്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. പഞ്ചായത്ത് ഓഫീസ് പുതുക്കി പണിയുന്ന പ്രവൃത്തികള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി ഗ്രീന്‍ നെറ്റ് വലിച്ചു കെട്ടിയിരുന്നു. ഇതിനകത്താണ് മൃതദേഹം കണ്ടെത്തിയത്. നിര്‍മ്മാണസാമഗ്രികളോട് ചേര്‍ന്നാണ് മൃതദേഹം കിടന്നിരുന്നത്.

രഞ്ജിത്തിന്റെ മുഖത്ത് മര്‍ദ്ദനമേറ്റ പാടുകളുണ്ട്. മുഖത്ത് നിന്ന് ചോരയൊലിക്കുന്നുണ്ടായിരുന്നു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പനങ്ങാട് പൊലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Previous Post Next Post