സംഘര്‍ഷങ്ങള്‍ക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തുന്നു


ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരള സന്ദര്‍ശനത്തിനെത്തുന്നു. ഈ മാസം 29നാണ് കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനം. കേരളത്തിലെ സംഘര്‍ഷങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിലാണ് അമിത് ഷായുടെ വരവ് എന്ന പ്രത്യേകതയുമുണ്ട്.
       തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്തേറ്റ കനത്ത പരാജയത്തിന് ശേഷമുള്ള കേന്ദ്രമന്ത്രിയുടെ ആദ്യ വരവ് കൂടിയാണ്. അമിത് ഷായുടെ വരവ് സംസ്ഥാനത്തെ സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂടിയാണെന്നും വിലയിരുത്തുന്നുണ്ട്.

أحدث أقدم