കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ നാളെ വീട്ടില്‍ തന്നെ; പലതവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല, ദീലീപിന്റെ ബന്ധുക്കളുടെ വീടിന് മുന്നില്‍ നോട്ടീസ്




 
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദീലീപിന്റെ ബന്ധുക്കളെ നാളെ ചോദ്യം ചെയ്യും. ദിലീപിന്റെ അനുജന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക. 

അനൂപിന്റെയും സുരാജിന്റെയും വീടിനുമുന്നില്‍ നോട്ടീസ് പതിപ്പിച്ചു. പല തവണ വിളിച്ചിട്ടും ഇരുവരും ഫോണെടുത്തില്ലെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു. നാളെ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിന് ഹാജരാവാനാണ് ഇരുവര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

അതിനിടെ, കേസില്‍ കാവ്യ മാധവനെ വീട്ടില്‍ വച്ച് തന്നെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. നേരത്തെ വീട്ടില്‍ വച്ച് ചോദ്യം ചെയ്‌തേക്കില്ല എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

ക്രൈംബ്രാഞ്ച് സംഘം നാളെ വീട്ടില്‍ എത്തി ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ നടപടികളുടെ കാര്യത്തില്‍ അന്വേഷണസംഘം നിയമോപദേശം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പദ്മസരോവരം വീട്ടില്‍വെച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു കാവ്യയുടെ നിലപാട്. 
Previous Post Next Post