ജോവാൻ മധുമല
പാമ്പാടി : 'ജെ.സി ഐ പാമ്പാടിയുടെ ആഭിമുഖ്യത്തിൽ കൊറോണക്കാലത്ത് മെഡിക്കൽ രംഗത്ത് സ്തുത്യർഹമായ സേവനത്തിനുള്ള കോവിഡ് വാരിയർ അവാർഡ് പാമ്പാടി താലുക്ക് ആശുപത്രി ഹെഡ് നേഴ്സ് ശ്രീമതി. സുഷ കുര്യന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് കെ എ അവാർഡ് കൈമാറുന്നു. പാമ്പാടി ജെ.സി.ഐ പ്രസിഡന്റ് ജയേഷ് കുര്യൻ, മുൻ പ്രസിഡന്റ് ജിമ്മി ജോസഫ്, വൈസ് പ്രസിഡന്റ് ജിജോ കരോട്ടു പാലയ്ക്കൽ ജെ.സി ഭാരവാഹികളായ ടോണി ജോസ്, രാജീവ് എസ്, സന്തോഷ് വർഗീസ് എന്നിവർ പങ്കെടുത്തു.