ഗ്രാന്‍ഡ് മോസ്‌കിലെ റോബോട്ടുകള്‍ തീര്‍ഥാടകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നത് 11 ഭാഷകളില്‍

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തി. 600 കിലോഗ്രാം ഹാഷിഷും 130 കിലോഗ്രാം ക്രിസ്റ്റല്‍ മെത്തും കുവൈത്തിലേക്ക് കടത്താൻ നടത്തിയ നീക്കമാണ് കോസ്റ്റ് ഗാർഡ് തടഞ്ഞത്. റിയാദ്: ഗ്രാന്‍ഡ് മോസ്‌കിലെ റോബോട്ടുകള്‍ തീര്‍ഥാടകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നത് 11 ഭാഷകളില്‍. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍, പേര്‍ഷ്യന്‍, തുര്‍ക്കിഷ്, മലായ്, ഉറുദു, ചൈനീസ്, ബെംഗാളി, ഹൗസ എന്നീ 11 തരം ഭാഷകളിലാണ് റോബോട്ടുകള്‍ തീര്‍ഥാടകരുമായി ആശയവിനിമയം നടത്തുന്നത്. തീര്‍ഥാടകര്‍ക്ക് അവരുടെ ഉംറ കര്‍മ്മങ്ങള്‍ എങ്ങനെ നിര്‍വഹിക്കാം, ഫത്‌വകള്‍ നല്‍കാം, ചോദ്യങ്ങള്‍ക്ക് ഉത്തരം എങ്ങനെ നല്‍കാം, പണ്ഡിതന്മാരുമായി എങ്ങനെ വിദൂരമായി ആശയവിനിമയം എന്നിവ നടത്താനുള്ള അവസരങ്ങള്‍ തുടങ്ങിയവയെ കുറിച്ച് റോബോട്ടുകള്‍ തീര്‍ഥാടകര്‍ക്ക് നിര്‍ദേശം നല്‍കും. നാല് ചക്രങ്ങളുള്ള റോബോട്ടുകള്‍ക്ക് 21 ഇഞ്ച് ടച്ച്‌സ്‌ക്രീനുകളാണുള്ളത്. കൂടാതെ, അവയെ എളുപ്പത്തിലും സുഗമമായും നീക്കാനും അനുവദിക്കുന്ന ഒരു സ്മാര്‍ട്ട് സ്റ്റോപ്പിംഗ് സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്. ചിത്രങ്ങള്‍ കൈമാറുന്നതില്‍ വ്യക്തത നല്‍കുന്ന ഉയര്‍ന്ന റെസല്യൂഷന്‍ ക്യാമറകള്‍, ഉയര്‍ന്ന റെസല്യൂഷന്‍ ഹെഡ്‌ഫോണുകള്‍, വ്യക്തമായ ശബ്ദ സംപ്രേഷണം അനുവദിക്കുന്ന ഉയര്‍ന്ന ക്യാപ്ചര്‍ നിലവാരമുള്ള മൈക്രോഫോണ്‍ എന്നിവയും റോബോട്ടിലുണ്ട്. 5 ജിഗാഹെര്‍ട്‌സ് വേഗതയില്‍ വൈഫൈ വയര്‍ലെസ് നെറ്റ്‌വര്‍ക്ക് സിസ്റ്റത്തില്‍ റോബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് വേഗത്തിലും ഉയര്‍ന്ന വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നു.

Previous Post Next Post