പാലാ ഇടനാട്ടിൽ 14 വയസുകാരൻ കുളത്തിൽ വീണ് മരിച്ചു. ഇടനാട് കിഴക്കേക്കര അജിത്തിന്റെ മകൻ അശ്വിൻ K അജിത് ആണ് മരിച്ചത്. ഇടനാട് NSS ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.കൂട്ടുകാരുമായി സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിച്ചു കൊണ്ടിരിക്കെ കൂട്ടുകാർ വസ്ത്രം ആവശ്യപ്പെട്ടപ്പോൾ ഇട്ടു കൊടുക്കുന്നതിനിടെ കാൽ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു.കൂട്ടുകാർ കൈയ്യിൽ പിടിച്ചെങ്കിലും വഴുതി പോയി.ഉടൻ തന്നെ കൂട്ടുകാർ അയല്പക്കത്തെ കാരോട് പറഞ്ഞപ്പോൾ അയൽക്കാർ വന്നു രക്ഷിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.പാലാ എം എൽ എ മാണി സി കാപ്പൻ സംഭവം അറിഞ്ഞയുടൻ തന്നെ ആശുപത്രിയിൽ എത്തി .മേലധികാരികളുമായി പ്രശ്നം ചർച്ച ചെയ്തു.
പാലാ ഇടനാട്ടിൽ 14 വയസുകാരൻ കുളത്തിൽ വീണ് മരിച്ചു
ജോവാൻ മധുമല
0
Tags
Top Stories