കുവൈത്തിൽ വാഹനാപകടം; 2 പ്രവാസികൾ മരിച്ചു


കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികൾ വാഹനാപകടത്തിൽ മരിച്ചു. 2 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന വാഹനം റോഡരികിലെ ലാംപ് പോസ്റ്റിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പാകിസ്ഥാൻ സ്വദേശികളാണ് അപകടത്തിൽപെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

Previous Post Next Post