ഫിഫ ലോകകപ്പ്; ഫൈനൽ ടിക്കറ്റിനായി അപേക്ഷിച്ചത് 30 ലക്ഷം ആളുകൾ


ദോഹ. ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫൈനൽ ടിക്കറ്റിനായി അപേക്ഷിച്ചത് 30 ലക്ഷം ആളുകൾ എന്ന് റിപ്പോർട്ടുകൾ. സീറ്റ് പരിധിയേക്കാൾ കൂടുതൽ അപേക്ഷ ലഭിച്ചതിനാൽ നറുക്കിട്ടാവും കാണികളുടെ തിരഞ്ഞെടുപ്പ് നടക്കുക. ഇക്കാര്യം ഫിഫ നേരത്തെ വ്യക്തമാക്കിയിരുന്നു. മെയ് 31 ഓടെ നറുക്കെടുപ്പില്‍ ടിക്കറ്റ് ലഭിച്ചോയെന്ന് കാണികൾക്ക് അറിയാനാകും.2022 ഡിസംബര്‍ 18 ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ലോകകപ്പ് ഫൈനല്‍ മല്‍സരത്തിനായി 30 ലക്ഷം ടിക്കറ്റ് അപേക്ഷകള്‍ എത്തിയതായി ഫിഫ പറഞ്ഞു. എന്നാൽ 80000 ആണ് ലുസൈല്‍ സ്റ്റേഡിയത്തിന്റെ സീറ്റ് ശേഷി. കൂടാതെ അര്‍ജന്റീന-മെക്‌സിക്കോ മല്‍സരം കാണാന്‍ 25 ലക്ഷം ടിക്കറ്റ് അപേക്ഷകളാണ് ലഭിച്ചത്. മികച്ച സംഘടനാ മികവുകൊണ്ട് മികച്ച രീതിയിൽ ലോക കപ്പിനെ അവിസ്മരണീയമാക്കാനൊരുങ്ങുകയാണ് ഖത്തർ.

Previous Post Next Post