സ​മ്മാ​ന​കൂപ്പ​ൺ ന​റു​ക്കെ​ടു​പ്പ് നി​രോ​ധി​ക്കു​ന്നു ; ഭാ​​​ഗ്യ​​​ക്കു​​​റി സർക്കാരിനു മാത്രം ..വ്യ​​​ക്തി​​​ക​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും സം​​​ഘ​​​ട​​​ന​​​ക​​​ളും ന​​​ട​​​ത്തു​​​ന്ന സ​​​മ്മാ​​​ന​​​കൂപ്പ​​​ൺ ന​​​റു​​​ക്കെ​​​ടു​​​പ്പു​​​ക​​​ൾ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​കും വിശദമായി അറിയാംസം​​​സ്ഥാ​​​ന​​​ത്തു ഭാ​​​ഗ്യ​​​ക്കു​​​റി ഒ​​​ഴി​​​കെ​​​യു​​​ള്ള സ​​​മ്മാ​​​ന​​​കൂപ്പ​​​ൺ ന​​​റു​​​ക്കെ​​​ടു​​​പ്പു​​​ക​​​ൾ നി​​​രോ​​​ധി​​​ക്കു​​​ന്നു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് ഉ​​​ട​​​ൻ പു​​​റ​​​ത്തി​​​റ​​​ങ്ങും. ഇ​​​തോ​​​ടെ വ്യ​​​ക്തി​​​ക​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും സം​​​ഘ​​​ട​​​ന​​​ക​​​ളും ന​​​ട​​​ത്തു​​​ന്ന സ​​​മ്മാ​​​ന​​​കൂപ്പ​​​ൺ ന​​​റു​​​ക്കെ​​​ടു​​​പ്പു​​​ക​​​ൾ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​കും. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പ് നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടി. മ​​​ന്ത്രി​​​സ​​​ഭാ​​​ത​​​ല​​​ത്തി​​​ൽ​​​കൂ​​​ടി ആ​​​രാ​​​ഞ്ഞ് അ​​​ടു​​​ത്ത​​​യാ​​​ഴ്ച സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും.
നി​​​ല​​​വി​​​ൽ ഐ​​​പി​​​സി 294 എ ​​​പ്ര​​​കാ​​​രം ഭാ​​​ഗ്യ​​​ക്കു​​​റി​​​യും ന​​​റു​​​ക്കെ​​​ടു​​​പ്പും ന​​​ട​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു മാ​​​ത്ര​​​മാ​​​ണ് അ​​​വ​​​കാ​​​ശ​​​മു​​​ള്ള​​​ത്. മ​​​റ്റു സ​​​മ്മാ​​​ന​​​ക്കൂ​​​പ്പ​​​ണു​​​ക​​​ൾ വി​​​ൽ​​​ക്കു​​​ന്ന​​​തും ന​​​റു​​​ക്കെ​​​ടു​​​ക്കു​​​ന്ന​​​തും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​വും, ആ​​​റു​​​മാ​​​സം ത​​​ട​​​വോ പി​​​ഴ​​​യോ ര​​​ണ്ടും​​​കൂ​​​ടി​​​യോ ശി​​​ക്ഷ ല​​​ഭി​​​ക്കാ​​​വു​​​ന്ന കു​​​റ്റ​​​വു​​​മാ​​​ണ്. എ​​​ങ്കി​​​ലും സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം ഇ​​​ത്ത​​​രം ന​​​റു​​​ക്കെ​​​ടു​​​പ്പു​​​ക​​​ൾ സ​​​ജീ​​​വ​​​മാ​​​ണ്. തൃ​​​ശൂ​​​രി​​​ൽ അ​​​ടു​​​ത്തി​​​ടെ സ​​​മ്മാ​​​ന​​​കൂപ്പ​​​ൺ ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ ഭൂ​​​മി​​​യും സ്ഥ​​​ല​​​വും വി​​​ൽ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തു ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പ് ഇ​​​ട​​​പെ​​​ട്ടു ത​​​ട​​​ഞ്ഞി​​​രു​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, മ​​​ല​​​പ്പു​​​റം, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ ​​​ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഭൂ​​​മി വി​​​ൽ​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രെ ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പി​​​നു പ​​​രാ​​​തി ല​​​ഭി​​​ച്ച​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് സ​​​ർ​​​ക്കാ​​​ർ​​​ത​​​ല​​​ത്തി​​​ൽ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കാ​​​ൻ ഒ​​​രു​​​ങ്ങു​​​ന്ന​​​ത്.
വാർത്ത ഓൺലൈൻ മീഡിയ 
കെ​​​എ​​​സ്എ​​​ഫ്ഇ, ഖാ​​​ദി സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു പ്ര​​​ത്യേ​​ക അ​​​പേ​​​ക്ഷ​​​പ്ര​​​കാ​​​രം സ​​​മ്മാ​​​ന​​​കൂപ്പ​​​ൺ വി​​​ത​​​ര​​​ണ​​​ത്തി​​​നും ന​​​റു​​​ക്കെ​​​ടു​​​പ്പി​​​നും അ​​​നു​​​മ​​​തി കൊ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. സ​​​ർ​​​ക്കാ​​​ർ പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ​​​പോ​​​ലും പ​​​ണം വാ​​​ങ്ങാ​​​തെ ന​​​ട​​​ത്തു​​​ന്ന സ​​​മ്മാ​​​ന​​​കൂപ്പ​​​ൺ ന​​​റു​​​ക്കെ​​​ടു​​​പ്പു​​​ക​​​ളു​​​ടെ നി​​​യ​​​മ​​​സാ​​​ധു​​​ത​​​യും ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പ് ആ​​​രാ​​​യു​​​ന്നു​​​ണ്ട്.

ഉ​​​ത്ത​​​ര​​​വ് പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​തോ​​​ടെ ക്രി​​​സ്മ​​​സ്, ഓ​​ണം, വി​​​ഷു തു​​​ട​​​ങ്ങി​​​യ ആ​​​ഘോ​​​ഷ​​​വേ​​​ള​​​ക​​​ളി​​​ൽ ക്ഷേ​​​ത്ര​​​ങ്ങ​​​ളും പ​​​ള്ളി​​​ക​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും സം​​​ഘ​​​ട​​​ന​​​ക​​​ളും ന​​​ട​​​ത്തു​​​ന്ന സ​​​മ്മാ​​​ന​​​കൂപ്പ​​​ൺ ന​​​റു​​​ക്കെ​​​ടു​​​പ്പു​​​ക​​​ൾ സാ​​​ധ്യ​​​മ​​​ല്ലാ​​​താ​​​കും
Previous Post Next Post