തൃശൂർ സ്വദേശി റിയാദിൽ നിര്യാതനായി


റിയാദ്: തൃശൂർ സ്വദേശി റിയാദിൽ നിര്യാതനായി. റിയാദിൽ സന്ദർശക വിസയിലെത്തിയ തിരൂര്‍ ബി.പി അങ്ങാടി കൂര്‍മത്തു ഹൗസില്‍ മൊയ്‌തീന്‍ കുട്ടി ഹാജി കൂര്‍മത്തു(72 ) ആണ് മരിച്ചത്. രണ്ടു ദിവസം മുമ്ബ്​ ഉംറ കഴിഞ്ഞു റിയാദില്‍ മടങ്ങി എത്തിയിരുന്നു. 46 വര്‍ഷമായി യു.എ.ഇയില്‍ ബിസിനസ് നടത്തിവരികയായിരുന്നു മൊയ്‌തീന്‍. പിതാവ്: കൂര്‍മത്തു കുഞ്ഞി മുഹമ്മദ്‌. മാതാവ്: ഫാത്തിമ. ഭാര്യ: ആമിന. മക്കള്‍: മുഹമ്മദ്‌ ഇക്ബാല്‍, ഫാത്തിമത് ജൂഫീന, ഫാത്തിമത് സുഹാന.

Previous Post Next Post