ഹൃദയസ്തംഭനം: പ്രവാസി മലയാളി സൗദിയിൽ നിര്യാതനായി

റിയാദ്: പ്രവാസി മലയാളി സൗദിയിൽ നിര്യാതനായി. മലപ്പുറം ഊരകം പൂല്ലഞ്ചാല്‍ സ്വദേശി ഹനീഫ (47) ആണ് മരിച്ചത്. ശ്വാസതടസ്സമുണ്ടായതിനെ തുടര്‍ന്ന് ദമ്മാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ദമ്മാം അല്‍നാദി ഏരിയയിലെ കഫത്തീരിയില്‍ ജോലി ചെയ്തുവരികയായിരുന്നു ഹനീഫ. പരേതനായ കണ്ണന്‍തൊടി മമ്മൂണ്ണിയാണ് പിതാവ്. മിന്‍ഹാ ബീവികുട്ടിയാണ് മാതാവ്. ഭാര്യ: റഹ്മത്ത്, മക്കള്‍: അജീര്‍ഷാ അജ്മല്‍, ദില്‍ഷാന്‍ അജ്മല്‍, ഫാത്തിമ. സഹോദരങ്ങള്‍: ശാഹുല്‍ ഹമീദ്, സൈനുല്‍ ആബിദ് സുബൈദ, സുലൈഖ, സമീറ ഖൈറുന്നിസ, സൈഫുന്നിസ. ദമ്മാം ടൗണ്‍ കെ.എം.സി.സി മുന്‍ പ്രസിഡന്റ് അലി ഊരകം ഭാര്യാസഹോദരനാണ്.

Previous Post Next Post