പീഡിപ്പിച്ചത് പരാതി പറയാനെത്തിയ പെൺകുട്ടിയെ പോലീസ് ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്തതായി പരാതി

ലളിത്പൂർ  :  പീഡിപ്പിച്ചത് പരാതി പറയാനെത്തിയ പെൺകുട്ടിയെ പോലീസ് ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്തതായി പരാതി. ഉത്തർപ്രദേശിലാണ് സംഭവം.

 ലളിത്പൂരിൽ നാല് പേർചേർന്ന് കൂട്ട ബലാത്സംഗത്തിനിരയായ പതിമൂന്ന് വയസുകാരിയാണ് പരാതി പറയാനായി പോലീസ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ സ്റ്റേഷനിലെ എസ്എച്ച്ഒ തിലകധാരി സരോജ് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

 സംഭവത്തിൽ ചൈൽഡ് ലൈൻ വെൽഫെയർ കമ്മിറ്റിക്ക് പെൺകുട്ടി പരാതി നൽകി.എസ്എച്ച്ഒ ഉൾപ്പെടെ ആറു പേർക്കെതിരെ കേസ് എടുത്തു. എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തു.


Previous Post Next Post