ഖത്തറിലെ ജലാശയം ഓറഞ്ച് നിറത്തിലേക്കു മാറി; സാമ്പിളുകൾ ശേഖരിച്ച് മന്ത്രാലയം

 


ദോഹ: ഖത്തറിലെ ജലാശയം ഓറഞ്ച് നിറത്തിലേക്കു മാറി. സിമൈസ്മ വനിതാ ബീച്ചിന് സമീപമുള്ള ജലാശയമാണ് ഓറഞ്ച് നിറത്തിൽ കാണപ്പെട്ടത്. എന്നാൽ എന്താണ് ഈ പ്രതിഭാസത്തിന് കാരണം എന്ന്കണ്ടെത്താനായില്ല. ജലാശയത്തിൽ നിന്ന് കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (എംഒഇസിസി) സാമ്പിളുകൾ ശേഖരിച്ചു. കഴിഞ്ഞ വർഷം ഖത്തറിന്റെ വടക്ക് ഭാഗത്ത് കണ്ടെത്തിയ പിങ്ക് ജലാശയത്തിന്റെ ചിത്രങ്ങളും വീഡിയോകളും ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മഴയില്ലാത്തതിനാൽ വെള്ളത്തിന് ഉപ്പുരസവും ചൂടും കൂടുതലാണെന്നും, അതിനാൽ, ഉപ്പുവെള്ളത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ബാക്ടീരിയകളും ആൽഗകളും അതിൽ സജീവമാവുകയും ഒരു പിങ്ക് പദാർത്ഥം സ്രവിക്കുകയും വെള്ളം പിങ്ക് നിറമാകാൻ കാരണമാവുകയും ചെയ്തുവെന്ന് ചില പരിസ്ഥിതി സ്നേഹികൾ പറഞ്ഞുവച്ചത് . ഈ വിവരം ശാസ്ത്രജ്ഞരോ ഉദ്യോഗസ്ഥരോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജലാശയത്തിൽ ഓറഞ്ച് നിറം കണ്ടെത്തിയതിന്റെ കാരണം തേടുകയാണ് ശാസ്ത്രലോകം

Previous Post Next Post