കോട്ടയം പാതയിൽ രണ്ടാംഘട്ട ട്രെയിൻ നിയന്ത്രണം നാളെ മുതൽ



 
കോട്ടയം ∙ ചിങ്ങവനം–ഏറ്റുമാനൂർ ഇരട്ടപ്പാതയുടെ കമ്മിഷനിങ്ങുമായി ബന്ധപ്പെട്ട നിർമാണം
നടക്കുന്നതിനാൽ കോട്ടയം പാതയിൽ രണ്ടാംഘട്ട ട്രെയിൻ നിയന്ത്രണം പ്രഖ്യാ പിച്ചു.

 നാളെ മുതൽ 28
വരെയാണു നിയന്ത്രണം. 28നാണു പാത കമ്മിഷനിങ്. 

20 മുതൽ 29 വരെ വി വി ധ ദിവസങ്ങളിലായിഐലൻഡ്
എക്സ്പ്ര സ്, പരശുറാം, ജനശതാബ്ദി, വേണാട്എന്നിവ ഉൾപ്പെടെ 21 ട്രെയിനുകൾ പൂർണമായും റദ്ദാക്കി.

പാലരുവി എക്സ്പ്ര സ് 23, 24, 25, 27 തീയതികളിൽ
വൈകി ട്ട് 5.20നു മാത്രമേ പാലക്കാട് നിന്നു പുറപ്പെടൂ. 26ന്
5.35നു പുറപ്പെടും. ശബരി എക്സ്പ്രസ് ഭാഗികമായി റദ്ദാക്കും. 

ആലപ്പുഴ വഴി തിരിച്ചു വിടുന്നവ

1. 22647 കോർബ–കൊച്ചുവേളി (11, 14, 18, 21, 25
തീയതികളിൽ കോർബയിൽ നിന്നു പുറപ്പെടുന്നത്)
2. 17230 സെക്കന്തരാബാദ്–തിരുവനന്തപുരം ശബരി (11
മുതൽ 20 വരെ സെക്കന്തരാബാദിൽ നിന്നു
പുറപ്പെടുന്നത്)
3. 16649 മംഗളൂരു–നാഗർകോവി ൽ പരശുറാം (12 മുതൽ 19
വരെ)
4. 12625 തിരുവനന്തപുരം–ന്യൂഡൽഹി കേരള (12 മുതൽ
21 വരെയും 24 മുതൽ 28 വരെയും)
5. 17229 തിരുവനന്തപുരം–സെക്കന്തരാബാദ്ശബരി (21,
22)
6. 16382 കന്യാകുമാരി–പുണെ ജയന്തി ജനത (12 മുതൽ 21
വരെയും 24 മുതൽ 28 വരെയും)
7. 22678 കൊച്ചുവേളി–യശ്വന്ത്പുര എസി (27)
8. 12202 കൊച്ചുവേളി–ലോക്മാ ന്യതിലക്ഗരീബ്രഥ് (12, 19,
22, 26)
9. 12778 കൊച്ചുവേളി–ഹുബ്ബാലി സൂപ്പർഫാസ്റ്റ് (12, 19, 26
തീയതികളിൽ)


Previous Post Next Post