ഫിഫ ലോകകപ്പ് ട്രോഫിക്ക് ഖത്തറിൽ യാത്രയയപ്പ്


ദോഹ: ഫിഫ ലോകകപ്പ് ട്രോഫിക്ക് ഖത്തറിൽ  യാത്രയയപ്പ്. ഖത്തറിൽ വിവിധയിടങ്ങളിൽ പര്യടനം നടത്തിയ ശേഷമാണ് ലോകകപ്പ് ട്രോഫി ലോക പര്യടനത്തിനായി ഇറങ്ങുന്നത്. പതിനായിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി ഖത്തർ ലോകകപ്പ് ട്രോഫി താത്കാലിക വിട പറഞ്ഞു. 
രണ്ട് തവണ ഫിഫ ലോകകപ്പ് ജേതാവായ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം കഫു ഉൾപ്പടെ നിരവധി കായിക താരങ്ങളും കലാകാരന്മാരും ചടങ്ങിലെത്തി. കലാകാരന്മാര്‍ അണിനിരന്ന സ്റ്റേജ് ഷോയും സാംസ്‌കാരിക പരിപാടികളും ഒക്കെയായി ആവേശകരമായ യാത്രയയപ്പായിരുന്നു കത്താറയിൽ നടന്നത്. ഖത്തറിൽ ഉടനീളം ലോകകപ്പ് ട്രോഫി നേരിൽ കാണാനും ഫോട്ടോ എടുക്കാനുമുള്ള അവസരം ഫിഫ ആരാധകർക്കായി ഒരുക്കിയിരുന്നു. ഖത്തറിൽ നിന്നും ട്രോഫി സൂറിച്ചിലേക്ക് കൊണ്ടുപോകും. പിന്നാലെ വൻകരകളും വിവിധ ലോകരാജ്യങ്ങളും താണ്ടി ലോകകപ്പിന്റെ കിക്കോഫ് സമയത്താണ് ഖത്തറിലേക്ക് തിരിച്ചെത്തുക.

Previous Post Next Post