ജമ്മു കശ്മീർ : ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ തീവ്രവാദികളുടെ വെടിയേറ്റ് അധ്യാപിക സംഭവത്തില്‍ ബന്ധുക്കളുടെ രോഷം. കുറേ നാളുകളായി അവര്‍ ജീവിച്ചത് ഭയപ്പാടോടെയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ' കുറേ നാളുകളായി ഭീഷണിയെ കുറിച്ചു പറയുന്നു ഇന്നത് സംഭവിച്ചു.'അവര്‍ പറഞ്ഞു. കുടിയേറ്റക്കാര്‍ക്ക് നല്‍കേണ്ട സുരക്ഷ ഉറപ്പാക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ ഗോപാല്‍പോറ മേഖലയിലാണ് കുടിയേറ്റക്കാരിയായ രജനി ബാല എന്ന കശ്മീരി യുവതിക്ക് നേരെ ഭീകരര്‍ വെടിവച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ധ്യാപിക പിന്നീട് മരണത്തിന് കീഴടങ്ങി. ആക്രമണം നടന്ന പ്രദേശത്തേക്ക് സുരക്ഷാ സേനയെ എത്തിച്ചു തിരച്ചില്‍ തുടരുകയാണ്. യുവതി വെടിയേറ്റ് മരിച്ച ഹൈസ്‌കൂളില്‍ സൈന്യത്തെയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. സ്‌കൂള്‍ അധ്യാപികയാണ് രജനി ബാല എന്ന യുവതിയെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ജമ്മു ഡിവിഷനിലെ സാംബയിലാണ് അവര്‍ താമസിച്ചിരുന്നത്. മൃതദേഹം ഇന്ന് സാംബയില്‍ എത്തിക്കുകയും വൈകിട്ട് സംസ്‌കാരം നടത്തുകയും ചെയ്യും. രജനി ബാലയുടെ ബന്ധു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു, 'രജനി എന്റെ സഹോദരഭാര്യയായിരുന്നു. എല്ലാം ശരിയാണെന്നും തനിക്ക് ഒരു ഭീഷണിയുമില്ലെന്നും അവള്‍ പറഞ്ഞിരുന്നു. പെട്ടെന്ന്, കുറച്ച് നാള്‍ മുമ്പ്, ഭയം തോന്നുന്നതായി അവര്‍ പറഞ്ഞു. ഇന്ന് അത് വ്യക്തമായി.' കശ്മീരില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങള്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തണമെന്നും അവര്‍ക്ക് സുരക്ഷ നല്‍കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുന്നു. ജമ്മുതാഴ്വരയിലെ സിവിലിയന്‍ ആളുകള്‍ക്കു നേരേയുണ്ടാകുന്ന കൊലപാതക പരമ്പരയിലെ ഏറ്റവും പുതിയ ആക്രമണമാണ് ആ ആക്രമണം. മെയ് 12ന് ബുദ്ഗാം ജില്ലയില്‍ റവന്യൂ വകുപ്പ് ജീവനക്കാരന്‍ രാഹുല്‍ ഭട്ടിനെ തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞയാഴ്ച ബുദ്ഗാമിലെ ചദൂര മേഖലയില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ടിവി ആര്‍ട്ടിസ്റ്റ് അമ്രീന്‍ ഭട്ടും കൊല്ലപ്പെട്ടിരുന്നു. ഇന്ന് കൊല്ലപ്പെട്ട സ്‌കൂള്‍ അധ്യാപിക ജമ്മു ഡിവിഷനിലെ സാംബയില്‍ താമസക്കാരിയാണെന്നും പോലീസ് പറഞ്ഞു. ആക്രമണം നടന്ന പ്രദേശത്തേക്ക് സുരക്ഷാ സേനയെത്തി. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള സംഭവത്തില്‍ വേദന രേഖപ്പെടുത്തി, 'വളരെ സങ്കടകരമാണ്. നിരായുധരായ സാധാരണക്കാര്‍ക്ക് നേരെയുള്ള സമീപകാല ആക്രമണങ്ങളുടെ ഒരു നീണ്ട പട്ടികയില്‍ ഇത് മറ്റൊരു ലക്ഷ്യം വച്ചുള്ള കൊലപാതകമാണ്. അക്രമണങ്ങളെ അപലിക്കുന്നതും അനുശോചനം അറിയിക്കുന്നതുമായ വാക്കുകള്‍ പൊള്ളയായി മാറുന്നു.
ജമ്മു കശ്മിരില്‍ ജീവനു ഭീഷണി : അദ്ധ്യാപിക ഭയപ്പെട്ടതു സംഭവിച്ചെന്ന് ബന്ധുക്കള്‍
jibin
0
Tags
Top Stories