ജോർദാനിൽ വിഷവാതക ദുരന്തം; 10 മരണം, 250 ലേറെ പേർ ആശുപത്രിയിൽ







ജോർദാൻ :  ജോർദാനിലെ അഖാബ തുറമുഖത്ത് വിഷവാതക ചോർച്ച. 10 പേർ മരിച്ചു. 250 ലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വിഷവാതകം നിറഞ്ഞ ടാങ്ക് നീക്കിയപ്പോൾ നിലത്ത് വീണ് തകരുകയായിരുന്നു. ക്ലോറിൻ വാതകമാണ് ചോ‍ർന്നതെന്ന് ആദ്യ നി​ഗമനം. ന​ഗരത്തിലെ ആശുപത്രികൾ നിറഞ്ഞു. താൽക്കാലിക ആശുപത്രി തുറന്നു. 

സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ജോർദാൻ സർക്കാർ ഉത്തരവിട്ടു. പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. സ്ഥിതി നിയന്ത്രണവിധേയമെന്ന് സ‍ർക്കാർ അറിയിച്ചു. ജോർദാനിലെ ഏക തുറമുഖമാണ് അഖാബ.


Previous Post Next Post