തൃശൂര്‍: ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്ത 16കാരിക്ക് നേരെ അതിക്രമം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും അശ്ലീലം പറയുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി ഗുരുവായൂര്‍ എക്‌സ്പ്രസ്സിലാണ് സംഭവം. എറണാകുളത്ത് നിന്ന് വരികയായിരുന്ന തൃശൂര്‍ സ്വദേശികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതായും അശ്ലീലം പറഞ്ഞതായി പരാതിയില്‍ പറയുന്നു. ഗാര്‍ഡിനോട് പരാതിപ്പെട്ടിട്ടും പൊലീസിനെ ഉടനടി അറിയിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
അതിക്രമം നടത്തിയവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 50 വയസിന് മുകളില്‍ പ്രായം തോന്നിക്കുന്ന ആറോളം പേര്‍ ചേര്‍ന്നാണ് അതിക്രമം കാട്ടിയതെന്നാണ് പരാതിയില്‍ പറയുന്നത്. ഇവരെ തടയാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിക്ക് മര്‍ദ്ദനമേറ്റു.തൃശൂര്‍ റെയില്‍വേ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.