പൊലീസുകാരന് നേ‌രെ വാള്‍ വീശി, ബൈക്കും മോഷ്ടിച്ചു; യുവാക്കള്‍ പിടിയിൽ




 
തൃശൂർ : പൊലീസുകാരനെ ആക്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ. പൊലീസുകാരനെ വാള്‍ വീശി ആക്രമിക്കാന്‍ ശ്രമിക്കുകയും പൊലീസുകാരന്റെ ബൈക്ക് മോഷ്ടിക്കുകയും ചെയ്തെന്നാണ് കേസ്. പെരുമ്പിലാവ് സ്വദേശി അബ്ദുള്‍ അഹദ് (25), ചാലിശ്ശേരി സ്വദേശി അജയ് (18) എന്നിവരെയാണ് മംഗലാപുരത്തുനിന്ന് പിടികൂടിയത്. 

പെരുമ്പിലാവ് പാതാക്കരയില്‍ ലഹരിമാഫിയ സംഘം വീടുകയറി അക്രമം നടത്തിയത് അന്വേഷിച്ചെത്തിയ പൊലീസുകാരനെയാണ് യുവാക്കൾ ആക്രമിച്ചത്. അക്രമത്തിനുശേഷം മംഗലാപുരത്ത് ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. പൊലീസിനെ കണ്ട ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മല്‍പ്പിടുത്തത്തിലൂടെ ഇവരെ കീഴടക്കി. സ്റ്റേഷനിലെത്തിച്ച പ്രതികളെ പൊലീസുദ്യോഗസ്ഥന്‍ തിരിച്ചറിഞ്ഞു. 
Previous Post Next Post