കുവൈറ്റിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് എടുത്തു; തലേന്ന് രാത്രി കുഴഞ്ഞ് വീണു പ്രവാസി മലയാളി മരിച്ചു


കുവെെറ്റ്: നാട്ടിലേക്ക് വരാൻ വേണ്ടി ടിക്കറ്റ് എടുത്തു കാത്തിരിക്കുന്നതിന് ഇടയിൽ ആണ് തൃശൂർ ഏനാമാവ് റെഗുലേറ്ററിനു സമീപം പണിക്കവീട്ടിൽ അബ്ദുൽ കലാം കുഴഞ്ഞു വീണ് മരിക്കുന്നത്. 61 വയസായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ കുവെെറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ഇന്നലെ നാട്ടിലേക്ക് വരാൻ ടിക്കറ്റ് എടുത്തിരുന്നു. അതിന് തലേന്ന് രാത്രി കുഴഞ്ഞുവീഴുകയായിരുന്നു. കുവൈറ്റിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. 15 വർഷമായി കുവൈറ്റിൽ‌ മുസ്തഫ കരാമ കമ്പനിയിലെ ജീവനക്കാരനാണ്. അബ്ദുൽ കലാം മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കും, ഭാര്യ: ഷംസിയ. മകൾ: ആയിഷ.

അതേസമയം, കുവെെറ്റിൽ 90 ഓൺലൈൻ മാധ്യമങ്ങളുടെ ലൈസൻസ് അധികൃതർ റദ്ദാക്കി. കഴിഞ്ഞ രണ്ടാഴ്ച ഇതുമായി ബന്ധപ്പെട്ട് സൂക്ഷ്മപരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനം അധികൃതർ സ്വീകരിച്ചിരിക്കുന്നത്. 73 സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. മാധ്യമങ്ങളുടെ നിയമലംഘനം നിരീക്ഷിക്കാൻ ശക്തമായ നടപടിയാണ് സ്വീകരിച്ചിരുന്നത്. ഇതിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ വേണ്ടി ഒരു സമിതിയെ തന്നെ നിയമിച്ചിരുന്നു. ഇവരുടെ ശുപാർശ അനുസരിച്ചാണ് നടപടിയെന്ന് വാർത്തവിനിമയ മന്ത്രി ഹമദ് റൂഹുദ്ദീൻ പറഞ്ഞു. തുടർന്നു പരിശോധന ശക്തമായിരിക്കും. ഓൺലൈൻ പോർട്ടലുകളും സാറ്റ്ലൈറ്റ് ചാനലുകളും നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ മന്ത്രാലയം ശക്തമായ പരിശോധന നടത്തുമെന്ന് മന്ത്രാലയ വക്താവ് അൻവർ മുറാദ് പറഞ്ഞു.
Previous Post Next Post