വിവാഹം ചെയ്യണം; നിർബന്ധിച്ച് പ്ലസ്ടു വിദ്യാർഥിനി; കൊന്ന് കുഴിച്ചിട്ട് കാമുകൻ



വിവാഹം ചെയ്യാൻ നിർബന്ധിച്ച പ്ലസ് ടു വിദ്യാർഥിനി കൂടിയായ 19കാരിയെ കൊന്ന് കുഴിച്ചുമൂടി കാമുകൻ. സംഭവത്തിൽ 21 വയസ്സുള്ള കാമുകനാണ് പൊലീസ് പിടിയിലായത്. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് സംഭവം. ജൂൺ നാല് മുതൽ പെൺകുട്ടിയെ കാണാനില്ലെന്ന് പൊലീസ് പറയുന്നു. എന്നാൽ ജൂൺ 16നാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതി നൽകിയതെന്നും പൊലീസ് പറയുന്നു. ഇതേ തുടർന്നുള്ള അന്വേഷണത്തിലാണ് കാമുകൻ െകാന്ന് കുഴിച്ചുമൂടിയതാണെന്ന് കണ്ടെത്തുന്നത്.
പൊലീസ് പറയുന്നതിങ്ങനെ: ഗ്രാമത്തിലെ തന്നെ 21 വയസ്സുള്ള യുവാവുമായി 19കാരി പ്രണയത്തിലായിരുന്നു. കാമുകനെ കുറിച്ച് ബന്ധുക്കൾ തന്നെയാണ് പൊലീസിനോട് പറഞ്ഞത്. ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്. ജൂൺ നാലിന് പെൺകുട്ടിയെയും കൂട്ടി ഇയാൾ ഹോട്ടലിൽ മുറിയെടുത്തിരുന്നു. ബൈക്കിലാണ് ഇരുവരും ഹോട്ടലിൽ എത്തിയത്. ഇവിടെ വച്ച് ഉടൻ വിവാഹം കഴിക്കണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടു. പറ്റില്ലെന്ന് കാമുകൻ പറഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കമായി. രണ്ട് ജാതിയിൽ പെട്ടവരായത് െകാണ്ടാണ് യുവാവ് വിവാഹത്തിന് സമ്മതിക്കാതിരുന്നത്. 

തർക്കത്തിനിടെ ഇയാൾ പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് െകാല്ലുകയായിരുന്നു. പിന്നീട് നാട്ടിലെത്തിച്ച മൃതദേഹം സുഹൃത്തിന്റെ സഹായത്തോടെ അഴുക്കുചാലിന് സമീപം കുഴിച്ചു മൂടുകയായിരുന്നു.
Previous Post Next Post