ആലപ്പുഴ: ഹണിട്രാപ്പ് കേസില്‍ യുവദമ്പതികള്‍ പിടിയില്‍. ആലപ്പുഴ മാരാരിക്കുളം പൊള്ളേത്തൈ സ്വദേശി സുനീഷും ഭാര്യ സേതുലക്ഷ്മിയുമാണ് പിടിയിലായത്.
തൊടുപുഴ സ്വദേശിയായ പ്രവാസിയെ ഹണിട്രാപ്പില്‍ കുടുക്കി പണം കവര്‍ന്ന കേസിലാണ് അറസ്റ്റ്. പ്രവാസിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസിലാണ് ദമ്പതികള്‍ അറസ്റ്റിലായതെന്ന് പൊലീസ് പറയുന്നു.