ദോഹയിൽ നിന്നുള്ള യാത്രാനിരക്ക് ഉയരുന്നു; ആശങ്കയിൽ പ്രവാസികൾ


ദോഹ: ദോഹയിൽ നിന്നുള്ള വിമാന യാത്ര നിരക്ക് ഉയരുന്നതായി റിപ്പോർട്ടുകൾ. കോഴിക്കോട്ടേക്ക് 28000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്. പെരുന്നാള്‍ സമയത്ത് ഇത് 40000ത്തിന് മുകളിലെത്തും. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള യാത്ര നിരക്ക് ഇനിയും കൂടിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അവധി ആഘോഷിക്കാനായി നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയാണ് ടിക്കറ്റ് വില വർദ്ധനവ്.

Previous Post Next Post