പിണങ്ങി താമസിക്കുന്ന ഭാര്യയെയും മക്കളെയും കാണാൻ എത്തി, പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ




 
കോട്ടയം: ഭാര്യയെയും രണ്ട് പെൺമക്കളെയും പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചെന്ന കേസിൽ കട്ടപ്പന സ്വദേശി പിടിയിൽ. വിജേന്ദ്രൻ (45) ആണ് പിടിയിലായത്. ഇയാളുടെ ഭാര്യ ലക്ഷ്മിയെയും (40) പതിനഞ്ചും പതിമൂന്നും വയസ്സുള്ള പെൺമക്കളെയും സൗഹൃദം നടിച്ചെത്തിയ പ്രതി പെട്രോൾ ഒഴിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. 

ഇന്നലെ രാവിലെ ആർപ്പൂക്കര കോലേട്ടമ്പലം ഭാഗത്താണു സംഭവം. ഏറെ നാളായി വിജേന്ദ്രനും ലക്ഷ്മിയും പിണങ്ങിക്കഴിയുകയാണ്. കോലേട്ടമ്പലത്ത് വാടകയ്ക്ക് താമസിക്കുകയാണ് ലക്ഷ്മിയും മക്കളും. വിജേന്ദ്രൻ പെട്രോൾ ഒഴിച്ചപ്പോൾ അപകടം മനസ്സിലാക്കിയ മൂവരും അടുക്കളവാതിൽവഴി പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. അഞ്ച് ലീറ്ററിന്റെ കന്നാസിലാണ് പെട്രോൾ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.


Previous Post Next Post