ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തല്‍; അനിത പുല്ലയിലിനെ ചോദ്യം ചെയ്തു
തിരുവനന്തപുരം: ബലാത്സംഗ കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ അനിത പുല്ലയിലിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കൽ പ്രതിയായ പോക്‌സോ കേസിലെ ഇരയുടെ പേര് അനിത വെളിപ്പെടുത്തിയിരുന്നു.
എറണാകുളം ക്രൈം ബ്രാഞ്ച് ഓഫിസിൽ വെച്ചാണ് ചോദ്യം ചെയ്തത്. ഇരയാണെന്നു അറിഞ്ഞില്ലെന്ന മൊഴിയാണ് അനിത നൽകിയത്. അനിതയുടെ മൊഴി പരിശോധിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ക്രൈം ബ്രാഞ്ച് വൃത്തങ്ങൾ പറയുന്നു. പോക്‌സോ കേസിലെ ഇരയുടെ പേര് ചാനല്‍ ചര്‍ച്ചയിലാണ് അനിത വെളിപ്പെടുത്തിയത്
മോന്‍സനുമായി ബന്ധപ്പെട്ട കേസുകള്‍ എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ചും സംസ്ഥാന യൂണിറ്റുമാണ് അന്വേഷിക്കുന്നത്. ഇറ്റലിയില്‍ സ്ഥിരതാമസമാക്കിയ അനിതയെ വീഡിയോ കോണ്‍ഫറന്‍സ് വഴി നേരത്തെ ചോദ്യം ചെയ്തിരുന്നു. അതേസമയം അനിത പുല്ലയില്‍ ലോക കേരള സഭ വേദിക്കടുത്ത് എത്തിയതും വിവാദമായിരുന്നു.