കാറിൽ ചാർജ് ചെയ്തിരുന്ന മൊബൈൽ പൊട്ടിത്തെറിച്ചു.. നിയന്ത്രണം വിട്ട കാര്‍ കൂറ്റന്‍ കല്ലിലേക്ക് ഇടിച്ച് അപകടം.. നാലംഗ കുടുംബത്തിന് പരിക്കേറ്റു


        
ഓടിക്കൊണ്ടിരുന്ന കാറിൽ ചാർജ് ചെയ്തിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് നാലംഗ കുടുംബത്തിന് പരിക്കേറ്റു. തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശികളെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാറിനുള്ളില്‍ ചാര്‍ജ് ചെയ്തിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.പോത്തൻകോട് ഭാഗത്തുനിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കാർ.കഴക്കൂട്ടം വെട്ടുറോഡ് ജംങ്ഷനിലാണ് അപകടം.

യാത്രക്കിടയില്‍ ചാര്‍ജ് ചെയ്യുകയായിരുന്ന മൊബൈല്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട കാര്‍ ദേശീയപാത വികസനത്തിനായി ഇറക്കിവച്ചിരുന്ന കൂറ്റന്‍ കല്ലിലേക്ക് ഇടിച്ചു കയറിയാണ് അപകടമെന്നാണ് പ്രാഥമിക വിവരം.അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. അപകടത്തില്‍ പരിക്കേറ്റ രണ്ടു സ്ത്രീകളെയും രണ്ടു പുരുഷന്മാരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴക്കൂട്ടം പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.


Previous Post Next Post