ബൈക്കിൽ പോത്ത് ഇടിച്ചു, തെറിച്ചുവീണ യുവാവ് കെഎസ്ആർടിസി ബസ് കയറി മരിച്ചു



മരിച്ച നാസർ
 

ആലപ്പുഴ; പോത്ത് ഇടിച്ചു ബൈക്കിൽ നിന്നും തെറിച്ചു വീണ യുവാവ് കെഎസ്ആർടിസി ബസ് കയറി മരിച്ചു. കരുവാറ്റ വടക്ക് ആറ്റുവാ തലയ്ക്കൽ നാസർ (36) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10ന് ഹരിപ്പാട് ദേശീയപാതയിൽ പവർ ഹൗസ് ജംക്‌ഷന് സമീപമായിരുന്നു അപകടം. 

പോത്തിടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ നാസറിനെ പിന്നാലെ വന്ന കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. സമീപത്തെ പുരയിടത്തിൽ നിന്ന് അഴിഞ്ഞു വന്ന പോത്താണ് അപകടമുണ്ടാക്കിയത്. ഉടൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി മരിച്ചു. മാരു ആണ് ഭാര്യ. സൗരവ്, സാംരം​ഗ് എന്നിവർ മക്കളാണ്. 
Previous Post Next Post