എൽ ഡി എഫ് സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ഇകഴ്ത്തിക്കാട്ടുന്നതിനു വേണ്ടി യുഡി എഫ് ൻ്റെ കുതന്ത്രമാണ് സ്വർണ്ണക്കള്ളകടത്ത് ആരോപണംസ്റ്റീഫൻ ജോർജ്


കോട്ടയം :എൽ ഡി എഫ് സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ജനങ്ങൾ ചർച്ച ചെയ്യാതിരിയ്ക്കുന്നതിനു വേണ്ടിയും 
രണ്ടാം പിണറായി സർക്കാരിൻ്റെ ജനസ്വീകാരിത മറച്ചു വയ്ക്കുവാനും വേണ്ടി
കരുതികൂട്ടിയുള്ള  ആക്രമണമാണ് സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വർഗ്ഗിയ ശക്തികളെ കൂട്ടുപിടിച്ച് യുഡിഫ് നടത്തുന്ന ഈ സമരം എന്നു
 കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി 
സ്റ്റീഫൻ ജോർജ് എക്സ് എം എൽ എ പറഞ്ഞു.ഈ മാസം 28 ചൊവ്വാഴ്ച്ച വൈകുന്നേരം തിരുനക്കര മൈതാനത്തു ചേരുന്ന എൽ ഡി എഫ് വിശദീകരണയോഗത്തിൽ മുഴുവൻ പ്രവർത്തകരും പങ്കെടുക്കണം എന്നും അദ്ദേഹംആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് (എം) കോട്ടയം നിയോജക മണ്ഡലം നേതൃ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്റ്റീഫൻജോർജ്. നിയോജക മണ്ഡലം പ്രസിഡണ്ട് ജോജി കുറത്തിയാടൻ അദ്ധ്യഷത വഹിച്ചു സ്റ്റിയറിംങ്ങ് കമ്മറ്റിയംഗം വിജി എം തോമസ്, രാജു ആലപ്പട്, ഐസക് പ്ലാപ്പള്ളിൽ, മോൻസി മാളിയേക്കൽ, ബാബു മണിമലപ്പറമ്പൻ, സുനിൽ പി വർഗ്ഗീസ്, രാഹുൽ രഘുനാഥ്, കിങ്ങ്സ്റ്റൺ രാജ ,എൻ എം തോമസ്,സുരേഷ് വടവാതൂർ ,രൂപേഷ് പെരുമ്പള്ളിപ്പറമ്പിൽ , അജിത്ത് ചുങ്കം, ജോബ് സ്കറിയ തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post