അഗ്നിപഥ് പദ്ധതിയെക്കുറിച്ച്‌ വ്യാജ പ്രചരണം നടത്തിയ 35 വാട്സാപ്പ് ഗ്രൂപ്പുകള്‍ക്ക് വിലക്ക്.







ന്യൂഡൽഹി :  അഗ്നിപഥ് പദ്ധതിയെക്കുറിച്ച്‌ വ്യാജ പ്രചരണം നടത്തിയ 35 വാട്സാപ്പ് ഗ്രൂപ്പുകള്‍ക്ക് വിലക്ക്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റേതാണ് നടപടി. പ്രതിഷേധം തുടരുമ്ബോഴും അഗ്നിപഥ് പദ്ധതിയില്‍ ഉറച്ച്‌ നില്‍ക്കുകയാണ് പ്രതിരോധ സേനകള്‍. ഈ വര്‍ഷത്തെ റിക്രൂട്ട്മെന്‍റ് തിയതികള്‍ മൂന്ന് സേനകളും പ്രഖ്യാപിച്ചു. കരസേനയുടെ കരട് വിഞ്ജാപനം നാളെ പുറത്തിറക്കും. ആദ്യ റിക്രൂട്ട്മെന്‍റ് റാലി ആഗസ്റ്റില്‍ നടക്കും. ഡിസംബര്‍ ആദ്യം ആദ്യ ബാച്ചിന്‍റെ പരിശീലനം തുടങ്ങും. നാവികസേനയുടെ രജിസ്ട്രേഷന്‍ ശനിയാഴ്ച്ചയും വ്യോമസേനയുടേത് വെള്ളിയാഴ്ച്ചയും തുടങ്ങും.
Previous Post Next Post