ഫോട്ടോ : ബിജു കളത്തിപ്പടി
✒️ ജോവാൻ മധുമല
കോട്ടയം: K K റോഡിലെ പ്രിൻസ് ബാറിൻ്റെ മുമ്പിലെ കുഴിയിൽ വീണ വണ്ടി നിയന്ത്രണം വിട്ട് കൂട്ടിയിടിച്ചു
ഇന്ന് വൈകിട്ട് 6 മണിക്കായിരുന്നു അപകടം കുഴിയിൽ വീണ് നിയന്ത്രണം വിട്ട ഓട്ടോ എതിരെ വന്ന കാറിൽ ഇടിച്ചു ഓട്ടോറിക്ഷയും രണ്ട് കാറുകളുമാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോ ഡ്രൈവർക്ക് സാരമായ പരുക്കുണ്ട്
K K റോഡിലെ ഈ കുഴി മരണക്കുഴിയാണ് ! കഴിഞ്ഞ മാസം കുഴിയിൽ വീണ് നിയന്ത്രണം വിട്ട ബൈക്ക് വഴി യാത്രികനെ ഇടിച്ച് അപകടമുണ്ടായി വഴിയാത്രികൻ മരണപ്പെടുകയും ചെയ്തിരുന്നു .
അധികാരികളുടെ പുറം തിരിഞ്ഞ സമീപനമാണ് ഈ അപകടങ്ങൾ ചൂണ്ടിക്കാട്ടുന്നത് ജില്ലയുടെ ഭരണശിരാ കേന്ദ്രമായ കോട്ടയം കളക്ട്രേറ്റിലേയ്ക്ക് കത്തിക്കുഴിയിൽ നിന്നും ഒരു കിലോമീറ്ററിന് താഴെയാണ് ദൂരം വിവിധ വകുപ്പ് മേധാവികൾ എല്ലാ ദിവസവും സഞ്ചരിക്കുന്ന ഈ റോഡിലെ കുഴി കണ്ടില്ലന്ന് നടിക്കുന്നത് പൊതുജനങ്ങളോട് ഉള്ള വെല്ലുവിളിയാണെന്ന് അധികാരികളെ പാമ്പാടിക്കാരൻ ന്യൂസ് ഓർമ്മിപ്പിക്കുന്നു ! ....
കുഴി ഉടനടി മൂടി ഇതിന് പരിഹാരമുണ്ടാക്കാത്ത പക്ഷം കനത്ത പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നാട്ടുകാരും വ്യാപാരികളും പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു